
അഞ്ചാം പാതിരക്ക് ശേഷം ഇരുട്ടിൽ ഫീനിക്സിന്റെ ചിറകടിയുമായി മിഥുൻ മാനുവൽ ചിത്രം.
അഞ്ചാം പാതിരക്ക് ശേഷം ഇരുട്ടിൽ ഫീനിക്സിന്റെ ചിറകടിയുമായി മിഥുൻ മാനുവൽ ചിത്രം.
21 ഗ്രാം എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരകഥ എഴുതി നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ഫീനിക്സ് തീയേറ്ററിലേക്ക്. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഫീനിക്സ് 21 ഗ്രാമിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം കൂടെയാണ്. ചിത്രത്തിൽ അജു വർഗീസ്, ചന്തുനാഥ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഭഗത് മാനുവൽ, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജിനി നിലാ, ആവണി, എന്നിവരും ബാല താരങ്ങളായ ആവണി, ജെസ്, ഇഥാൻ എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും, ഛായാഗ്രഹണം – ആൽബിയും നിർവഹിക്കുന്നു.
എഡിറ്റിങ് നിതീഷ്. കെ.ടി.ആർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ എന്നിവരുംഎക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിലുമാണ്.