എക്സൈസ് റെയിഡിനെതിരെ പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണൻ
നജീം കോയക്കെതിരെ നടന്നത് ക്രിമിനൽ ഗൂഢാലോചന, ആർക്കും വന്ന് എന്തും ചെയ്യാവുന്ന തൊഴിലിടമല്ല സിനിമ, എന്തുകൊണ്ട് എക്സൈസ് ടിനി ടോമിനെ ചോദ്യം ചെയ്തില്ല; എക്സൈസ് റെയിഡിനെതിരെ പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണൻ.
കഴിഞ്ഞ ദിവസം സിനിമാ നിർമ്മാണത്തിനിടെ സംവിധായകൻ നജീം കോയയുടെ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയിഡ് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗം. ഒരു ഇൻഫർമേഷൻ്റെ മുകളിൽ പരിശോധനയോ അന്വേഷണമോ നടത്തുന്നതിന് എതിരില്ല. പക്ഷെ, ആ അന്വേഷണം പാളിപ്പോകുമ്പോൾ അതിന് കാരണക്കാരയവരെ കൂടെ അന്വേഷണപരിധിയിൽ കൊണ്ടു വരണം.
അടുത്തിടെ സിനിമാ രംഗത്ത് നടന്ന ചർച്ചകൾ ചെറുപ്പക്കാർ മുഴുവനും ലഹരിക്കടിമകളാണെന്ന പൊതുബോധം സൃഷ്ടിച്ചിരിക്കുകയാണ്. നജീം കോയയെ ചേർത്ത് നിർത്തുകയും ആവശ്യമായ എല്ലാ വിധ സഹായസഹകരണങ്ങൾ നൽകുകയും ചെയ്യും.
പതിനഞ്ചോ ഇരുപതോ എക്സൈസ് ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂർ എക്സൈസ് റെയ്ഡ് നടത്തിയ സംഭവം സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ? അത്തരത്തിൽ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ആർക്കും വന്ന് എന്തും ചെയ്യാൻ പറ്റുന്ന തൊഴിലിടമല്ല സിനിമ. സദാസമയവും സർവൈലൻസ് ആവശ്യമുള്ള തൊഴിലിടമാണ് ഇത് എന്ന് അധികാരികൾക്കിടയിൽ ഒരു ധാരണയുണ്ടായിട്ടുണ്ട്. അത്തരം ധാരണകളിൽ ആരെങ്കിലും സർവൈലൻസിനു ശ്രമിച്ചാൽ അവരെ കൃത്യമായി പ്രതിരോധിച്ചിരിക്കും.
സിറ്റി പോലീസ് കമ്മീഷണർ പറയുന്നത് കേട്ടു, ലൊക്കേഷനിൽ ഷാഡോ പോലീസിനെ നിയമിക്കുമെന്ന്. അദ്ദേഹത്തിന് ഷൂട്ടിംഗിനെ പറ്റി ധാരണയുണ്ടോ എന്നറിയില്ല. ഫ്രെയിം വെക്കുമ്പോൾ അപരിചിതരെ കണ്ടാൽ സ്വാഭവികമായും പുറത്താക്കും. ലൊക്കേഷനിൽ ഷാഡോ പോലീസൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
സിനിമ ഷൂട്ടിങ്ങിൽ പോലീസ് സർവൈലൻസ് വേണ്ട എന്നതാണ് ഫെഫ്കയുടെ നിലപാട്.
സംഭവത്തിൽ മന്ത്രിയുമായി ചർച്ച നടത്തുകയും അദ്ദേഹം എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ടിനിടോം എക്സൈസ് വകുപ്പിൻറെ അംബാസിഡറായി വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ടിനി ടോമിന്റെ ഈ പല്ലുപൊടിയാലിൽ ആദ്യം സ്റ്റെമെന്റ്റ് എടുക്കേണ്ടത് ആരാണ്? എന്തുകൊണ്ട് എക്സൈസ് ടിനി ടോമിന്റെ സ്റ്റേറ്റ്മെന്റ് എടുക്കുന്നില്ല?
ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് അമ്മയുടെ ഓഫീസിൽ ഉണ്ടെങ്കിൽ അത് ഉത്തരവാദിത്തപെട്ടവർക്ക് കൈമാറട്ടെ. ഫെഫ്കയുടെ കയ്യിൽ അങ്ങനെ ഒരു ലിസ്റ്റ് ഇല്ല