മാസ്സ് നായകനായി ഫഹദ് : ധൂമം വരുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി പവൻ കുമാർ സംവിധാനം ചെയ്യുന്ന സിനിമ ധൂമത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്ന് മുൻപ് തന്നെ നിർമാതാക്കൾ അറിയിച്ചിരുന്നു. മാസ്സ് പരിവേഷത്തിലാകും ഫഹദ് സിനിമയിൽ പ്രത്യക്ഷപ്പെടുക. അപർണ്ണ ബലമുരളിയാണ് സിനിമയിൽ നായിക.
മലയാളത്തിന് പുറമെ ഹിന്ദി തമിഴ് കണ്ണട ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നത്. കെജിഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസാണ് സിനിമയുടെ നിർമ്മാണം. നേരത്തെ ടൈസൺ എന്ന മലയാളം സിനിയമകൂടി നിർമ്മിക്കുമെന്ന് ഹോംബലെ ഫിലിംസ് അറിയിച്ചിരുന്നു.