Warning: Invalid argument supplied for foreach() in /home/theyouni/public_html/wp-content/plugins/unyson/framework/includes/option-types/typography-v2/class-fw-option-type-typography-v2.php on line 148

മഹേഷ് ബാബു - ത്രിവിക്രം ശ്രീനിവാസ് ചിത്രം "ഗുണ്ടുർ കാരം" - The Younion
August 11, 2023

മഹേഷ് ബാബു – ത്രിവിക്രം ശ്രീനിവാസ് ചിത്രം “ഗുണ്ടുർ കാരം”

By

മഹേഷ് ബാബു – ത്രിവിക്രം ശ്രീനിവാസ് ചിത്രം “ഗുണ്ടുർ കാരം”

സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ സൂപ്പർസ്റ്റാർ കൃഷ്ണയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത് വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനമായ ഇന്ന് “ഗുണ്ടുർ കാരം” എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിടിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 12,2024 സംക്രാന്തി നാളിൽ ചിത്രം റിലീസ് ചെയ്യും. പോസ്റ്ററിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുകയാണ് മഹേഷ് ബാബു. ബീഡി വലിച്ച് മാസ്സ് ഗെറ്റപ്പിൽ മഹേഷ് ബാബു എത്തുമ്പോൾ മറ്റ് ചിത്രങ്ങളിൽ നിന്നെല്ലാം മാറി വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്.

പിഎസ് വിനോദിന്റെ ക്യാമറയും എസ് തമന്റെ മ്യുസിക്കും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് വല്ലാത്ത ഊർജമാണ് നൽകുന്നത്. മഹേഷ് ബാബുവിന് പുതിയൊരു ട്രാൻസ്ഫോർമേഷൻ നൽകുകയാണ് സംവിധായകൻ ത്രിവിക്രം.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നും നാഗ വംശിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. പി ആർ ഒ – ശബരി

Prev Post

‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ഓണത്തിന് എത്തുന്നു

Next Post

‘ചന്ദ്രമുഖി 2’; ആദ്യ ഗാനം ‘സ്വാഗതാഞ്ജലി’ റിലീസ് ചെയ്തു

post-bars

Leave a Comment