
അശോക് സെൽവൻ, ശരത് കുമാർ ഒന്നിക്കുന്ന പോർ തൊഴിൽ; ട്രൈലെർ റിലീസ് ചെയ്തു
അശോക് സെൽവൻ, ശരത് കുമാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ‘പോർ തൊഴിലി’ന്റെ ട്രൈലെർ റിലീസ് ചെയ്തു. സംഗീത സംവിധായകൻ എ ആർ റഹ്മാനാണ് ട്രൈലെർ റിലീസ് ചെയ്തത്. ചിത്രം ജൂൺ 9 നു തിയേറ്ററുകളിൽ എത്തും.
സീരിയൽ കില്ലറെ അന്വേഷിച്ചിറങ്ങുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേറ്ററുടെയും ട്രെയിനിങ് ഓഫീസറുടെയും കഥപറയുന്ന ത്രില്ലർ ചിത്രമാണ് പോർ തൊഴിൽ. മലയാളി താരം നിഖില വിമലും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ നായർ, ദീപക് സെഗാൾ, മുകേഷ് ആർ മേത്ത, സി വി സാരഥി, പൂനം മെഹ്‌റ, സന്ദീപ് മെഹ്‌റ എന്നിവർ ചേർന്നാണ്. ജാക്സ് ബിജോയ് ചിത്രീത്തിലെ സംഗീതമൊരുക്കുന്നു.
വിഘ്‌നേശിനൊപ്പം ആൽഫെർഡ് പ്രകാശ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. ജൂൺ 9ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ്യാണ്