
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെചിത്രീകരണം പയ്യന്നൂർ കോളേജിൽ ആരംഭിച്ചു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാദിയിൽ ഒരുങ്ങുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായ സുരേശേട്ടൻ്റെയും സുമലത ടീച്ചറുടെയും കഥയാണ് ചിത്രം പറയുന്നത്.
ഇരുവരുടെയും സേവ് ദി ഡേറ്റ് വീഡിയോ ഇതിനോടകം വൈറലായിരുന്നു. വിവാഹവേദി എന്ന നിലയിൽ കഴിഞ്ഞ ദിവസം പയ്യന്നൂർ കോളേജിൽ ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ നടന്നു. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഹൃദ്യവും രസകരവുമായ ചിത്രത്തിന്റെ ടൈറ്റിലും ചർച്ചയാവുകയാണ്.രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.