ഞങ്ങൾ പിന്നോട്ടില്ല വാർത്തകൾ തെറ്റ്
അമിത് ഷായുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള സമരത്തിൽ നിന്ന് ഗുസ്തി താരങ്ങtൾ പിന്മാറി എന്ന വ്യാജ വാർത്ത ഇതിനകം തന്നെ പ്രചരിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും നിലവിലുള്ള സമരത്തില്‍ ഉറച്ചു നിൽക്കുമെന്നും താരങ്ങൾ അറിയിച്ചു.
“ഞങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. അത് ഒരു സാധാരണ സംഭാഷണമായിരുന്നു. ഞങ്ങൾക്ക് ഒരേയൊരു ആവശ്യമേയുള്ളു, അത് അദ്ദേഹത്തെ ( ബ്രിജ് ഭൂഷൺ സിംഗ് ) അറസ്റ്റ് ചെയ്യുക എന്നതാണ്. പ്രതിഷേധത്തിൽ നിന്ന് ഞാൻ പിന്മാറിയിട്ടില്ല. റെയിൽവേയിൽ ഒ.എസ്.ഡി ആയി എന്റെ ജോലി ഞാൻ പുനരാരംഭിച്ചു. എങ്കിലും, ഞങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഞാൻ വ്യക്തമാക്കുന്നു. ഞങ്ങൾ പുറകോട്ട് പോകില്ല. അവൾ ( പ്രായപൂർത്തിയാകാത്ത പെൺകുട്ടി ) ഒരു fir ഉം തിരിച്ചെടുത്തിട്ടില്ല. ഇതെല്ലാം വ്യാജമാണ്. “
( സാക്ഷി മാലിക്ക് ANI യോട് പ്രതികരിച്ചത് – ജൂൺ 5 )
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗുസ്തി താരങ്ങൾ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അതിന്ശേഷം താരങ്ങൾ തങ്ങളുടെ ജോലികളിൽ തിരികെ പ്രവേശിച്ചിരുന്നു .